ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം. ഭീകരവാദികളുടെ വെടിവയ്പ്പിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റു. പൂഞ്ചിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്നലെ രാത്രി മുതൽ രജൗരി മേഖലയിൽ സൈന്യം ഒരു ഓപ്പറേഷൻ നടത്തിവരികയായിരുന്നു.

ഒരു മാസത്തിനുള്ളിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണ് ഇന്ന് പൂഞ്ചിൽ നടന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂഞ്ചിൽ നിരവധി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *