കോട്ടയം: കോട്ടയം-കുമളി ദേശീയപാതയിൽ മണർകാട് ഇല്ലിവളവിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ജീപ്പ് ആണ് കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞത്.

വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. പാമ്പാടിയിൽ നിന്നും മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് ജീപ്പ്. തുടർന്ന് വൺവേ ഭാഗത്തേക്ക് കയറുകയായിരുന്ന ജീപ്പ് റോഡരികിലൂടെ നടന്നുപോയ കാൽനട യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ കട ഏതാണ്ട് പൂർണ്ണമായും തകർന്നു. ഇവിടെ വെച്ചിരുന്ന ബൈക്കും പൂർണമായും തകർന്നിട്ടുണ്ട്. പിക്കപ്പ് ജീപ്പ് തലകീഴായി മറിയുകയും ചെയ്തു. ജീപ്പ് ഡ്രൈവർക്കും ഉള്ളിൽ ഉണ്ടായിരുന്ന സഹായിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *