ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലിലാണ് ദക്ഷ എന്ന് വിളിപ്പേരുള്ള ചീറ്റ ചത്തത്. പെൺചീറ്റയാണ് ദക്ഷ. വായു, അഗ്നി എന്നിങ്ങനെയുള്ള ആൺചീറ്റകളുമായിട്ടാണ് ദക്ഷ ഏറ്റുമുട്ടിയത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം വട്ടമാണ് മറ്റൊരു ചീറ്റകൂടി ചാകുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് ദക്ഷയെ പരുക്കേറ്റ നിലയിൽ നിരീക്ഷണ സംഘം കണ്ടെത്തിയത്. ഉടൻ തന്നെ വേണ്ട ചികിത്സകൾ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
