കോട്ടയം: നവ കേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങൾ നാളെ അടച്ചിടണം എന്ന നിർദ്ദേശം പോലീസ് പിൻവലിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ഇ എസ് ബിജുവിന്റെ ഇടപെടലിനെ തുടർന്നാണ് പോലീസ് നിർദ്ദേശം പിൻവലിച്ചത്.
നവകേരള സദസ്സ് സമാപിക്കുന്നതുവരെ കോവിൽ പാഠം റോഡിലെയും പാലാ റോഡിലെയും കടകൾ അടച്ചിടണം എന്നാണ് നിർദ്ദേശിച്ചിരുന്നത്. വ്യാപാരികൾക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് കണ്ടതിനെ തുടർന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് ഇ എസ് ബിജു വിഷയത്തിൽ ഇടപെടുകയായിരുന്നു.
