ന്യൂഡൽഹി :രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. 2024 മാർച്ച് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
നിലവിൽ ആഭ്യന്തരവിപണിയിൽ ഉള്ളിയുടെ വില വർധിച്ചിട്ടുണ്ട്. ഉൽപ്പാദനം കുറഞ്ഞത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് വില ഉയരാൻ കാരണം. വരും ദിവസങ്ങളിൽ ഉള്ളിയുടെ ആവശ്യകത ഉയരുമെന്ന ആശങ്കയാണ് താത്കാലികമായി കയറ്റുമതി നിരോധിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഉള്ളിയുടെ വില കൂടിയാൽ വരുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെ അത് പ്രതികൂലമായി ബാധിച്ചേക്കും. ഇത് മുന്നിൽക്കണ്ടാണ് കയറ്റുമതി താത്കാലികമായി നിർത്തലാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

