കോട്ട​യം: ജി​ല്ല​യി​ൽ ഉപതെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​മ​രം​പ​റ​മ്പ് വാ​ർ​ഡ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല്, കൂ​ട്ടി​ക്ക​ൽ ഡി​വി​ഷ​നു​ക​ൾ (​കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്,23 വാ​ർ​ഡു​ക​ളും പാ​റ​ത്തോ​ട് പഞ്ചാ​യ​ത്തി​ലെ 16,17 വാ​ർ​ഡു​ക​ളും കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു മു​ത​ൽ 13വ​രെ വാ​ർ​ഡു​ക​ളും).

വെ​ളി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ക്ക​ര വാ​ർ​ഡ്, ത​ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മേ​ല​ടു​ക്കം വാ​ർ​ഡ് എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്കും 12നും ​പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ളു​ക​ൾ​ക്ക് 11, 12 തീ​യ​തി​ക​ളി​ലും ക​ല​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *