ആലപ്പുഴ: മുറുക്ക് തൊണ്ടയിൽ കുടുങ്ങി മാവേലിക്കരയിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം. മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്‌ണവാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു. തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു.

സംഭവസമയത്ത് വീട്ടിൽ അമ്മയും ഇരട്ടകളിൽ ഒരാളായ സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലി ആവശ്യാർഥം പാലക്കാട് പോയതായിരുന്നു.വൈഷ്ണവിൻറെ സഹോദരി വൈഗ. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *