കണ്ണൂർ: പെരിങ്ങത്തൂർ സൗത്ത് പണിയാരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുള്ളിപ്പുലി വീണു. ഇന്ന് രാവിലെ 10 മണിയോടെയാണ് സൗത്ത് അണിയാരം എൽ.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന മലാൽ സുനീഷിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിൽ പുലി വീണത്.
ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ചൊക്ലി പൊലീസ്, പാനൂർ ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
കിണറ്റിൽ വീണ പുലിയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. പുലിയെ മയക്കുവെടിവെക്കാൻ ഉത്തരവ് ലഭിച്ചതായി ഡി.എഫ്.ഒ പി. കാർത്തിക് പറഞ്ഞു.
There is no ads to display, Please add some