കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍ എത്തിയ കെഎസ്യു പ്രവർത്തകന്റെ കഴുത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്കാന് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്കി. അടുത്ത സിറ്റിങ്ങിൽ ഡി.സി.പി, കെ.ഇ ബൈജു നേരിട്ട് ഹാജരാവുകയും വേണം.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സ് പരിപാടിക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകനെ പിടിച്ചുമാറ്റുന്നതിനിടെ കഴുത്തിൽ കുത്തിപ്പിടിച്ചത്. മറ്റുപ്രവർത്തർകർ ഏറെ നേരം പറഞ്ഞതിനുശേഷമാണ് ഡി.സി.പി കെ.എസ്.യു പ്രവർത്തകൻ്റെ കഴുത്തിൽ നിന്നും കയ്യെടുത്തത്.
