പത്തനംതിട്ട: റോബിന് ബസിനെതിരായ നീക്കം കടുപ്പിക്കാനൊരുങ്ങി അധികൃതർ. ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന ബസ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി എംവിഡി പിടിച്ചെടുത്തു. രാത്രി രണ്ടുമണിയോടെ പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റി.
റോബിന് ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്കിയ വ്ലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.
പത്തനംതിട്ട സിജിഎം കോടതിയിൽ ഇന്ന് ചാർജ് ഷീറ്റ്സമർപ്പിക്കും.വാഹനത്തിനെതിരെ കേസെടുത്തു.പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി.ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്നത് ഉൾപ്പടെയുള്ള തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി.
