കൊച്ചി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു.36 വയസായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ആലുവ എം.എൽ.എയായിരുന്ന കെ.മുഹമ്മദാലിയുടെ മരുമകളാണ് ഷെൽന. നിഷാദ് അലിയാണ് ഭർത്താവ്. ആലുവയിൽ ഇടതു സ്വതന്ത്രയായിട്ടാണ് മത്സരിച്ചത്. അൻവർ സാദത്തിനോട് പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *