കോട്ടയം: സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയതിന് പിന്നാലെ കൂടിയും കുറഞ്ഞുമുള്ള ചാഞ്ചാട്ടത്തിലാണ് സ്വര്‍ണ വില. ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 45200 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപ കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5650 രൂപയിലെത്തി. കഴിഞ്ഞ ദിവസം 80 രൂപ വര്‍ധിച്ചിരുന്നു. ഇന്ത്യയില്‍ ആഘോഷ സീസണ്‍ ആയതിനാല്‍ വില ഉയരാനാനുള്ള സാധ്യതയുണ്ട്.