കാസർകോട്: ചിറ്റാരിക്കല്ലിൽ പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ മുറിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥിയുടെ മുടിയാണ് മുറിച്ചത്. സംഭവത്തിൽ അധ്യാപികക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു.
കാസർകോട് ചിറ്റാരിക്കൽ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിൽ ഒക്ടോബർ 19 നാണ് സംഭവം നടന്നത്. പ്രധാന അധ്യാപിക ഷേർളി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. മുടിവെട്ടിമാറ്റിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.