കൊച്ചി: കാക്കനാട്ടെ ലേ ഹായത്ത് ​ഹോട്ടലിനെതിരെ വീണ്ടും കേസ്. ഹോട്ടിലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.

കഴി‍ഞ്ഞ ദിവസം ഇവിടുന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആശുപത്രിയിൽ ​ചികിത്സയിലിരിക്കെ കോട്ടയം സ്വദേശി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഹോട്ടൽ അടപ്പിച്ചിരുന്നു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോട്ടലിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

കഴിഞ്ഞ 21-ാം തിയതി ഈ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചിരുന്നെന്നും ഇതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും വിവിധ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുകയും ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പരാതിക്ക് പിന്നാലെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *