കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു.

മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്.

ഇന്നലെയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിച്ചു.

ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായി. തുടർന്ന് മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപോലെയാണ് കണ്ടതെന്നും ഒരച്ഛനെപ്പോലെ മാപ്പുപറയുന്നുവെന്നും സുരേഷ് ഗോപി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അതേസമയം സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പ് പറച്ചിലായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല. മാപ്പ് കൊണ്ട് അവസാനിക്കുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവർത്തകയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചാൽ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ മുന്നറിയിപ്പ് നൽകി

By Fazil

Leave a Reply

Your email address will not be published. Required fields are marked *