കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം നേരിയ ആശ്വാസം നല്‍കി കുറഞ്ഞ വിലയാണ് ഇന്ന് കൂടിയത്. വിവിധ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45240 രൂപയാണ്. തിങ്കളാഴ്ചയില്‍ നിന്ന് 160 രൂപ പവനും 20 രൂപ ഗ്രാമിനും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 5655 രൂപയാണ്. 40 രൂപ കൂടി പവന് വര്‍ധിച്ചാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *