തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ സമയക്രമം ഇനി ഗൂഗിൾ മാപ്പ് വഴി അറിയാം.യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ വരവും പോക്കും അറിയാനാകും. ആദ്യഘട്ടത്തിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ദീർഘദൂരബസുകളാണ് ഗൂഗിൾമാപ്പിലേക്ക് കയറുന്നത്.

വഴിയിൽ നിൽക്കുന്ന യാത്രക്കാർക്ക് മാപ്പ് നോക്കി ബസുകളുടെ സമയക്രമം അറിയനാകും. ​ഗൂ​ഗിൾ ട്രാൻസിസ്റ്റ് സംവിധാനം വഴിയാണ് യാത്രക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നത്. 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെ ഷെഡ്യൂൾ ​ഗൂ​ഗിളഅ‍ ട്രാൻസിസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു.

ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. ഇവ പ്രവർത്തന സജ്ജമായാൽ ബസുകളുടെ തത്സമയ യാത്രാ വിവരം (ലൈവ് ലൊക്കേഷൻ) യാത്രക്കാർക്കു പങ്കുവയ്ക്കാനാകും. സിറ്റി സർക്കുലർ, ബൈപ്പാസ് റൈഡറുകൾ എന്നിവയും ഇതിലേക്ക് എത്തിയിട്ടുണ്ട്.

മൊബൈൽ ആപ്പായ കെഎസ്ആർടിസി നിയോയിൽ സിറ്റി സർക്കുലർ ബസുകളുടെ തത്സമയ യാത്രാ വിവരങ്ങൾ ലഭിക്കും. ഭാവിയിൽ ​ദീർഘ ദൂര ബസുകളും ഇതേ രീതിയിൽ മൊബൈൽ ആപ്പിലേക്ക് എത്തും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *