കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. മൂന്ന് ദിവസം മുമ്പ് പവന് 1000ത്തിലധികം രൂപ ഉയര്‍ന്ന ശേഷമുള്ള രണ്ടാമത്തെ വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില. പവന് 400 രൂപ വര്‍ധിച്ച് 44360 രൂപയിലെത്തി. കഴിഞ്ഞ ദിവസം 43960 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ 5545 രൂപ നല്‍കണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *