കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പെട്രോളിംഗിനിടയിൽ 1.710kg കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിറക്കടവ് വടക്കേക്കര മടുക്കയിൽ വീട്ടിൽ രോഹിത് സാബുവിനെ(25) അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്നും ചിറക്കടവ് അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ നിന്നുമാണ് യുവാവ് പിടിയിലായത്. ഇയാൾക്കെതിരെ u/s 20(b)iB u/s NDPS act 1985 പ്രകാരം കേസ് എടുത്തു. തുടർന്ന് പ്രതിയെ എരുമേലി റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

സിവിൽ എക്സൈസ് ഓഫീസർ ആനന്ദ ബാബു, പ്രവന്റ്റീവ് ഓഫീസർമാരായ റെജി കൃഷ്ണൻ, നജീബ് പി.എ എന്നിവർ റെയിഡിൽ പങ്കെടുത്തു. വ്യാപകമായി അന്വേഷണം തുടരുന്നുവെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നജീബുദ്ധീൻ ക്രിട്ടിക്കൽ ടൈംസിനോട് പ്രതികരിച്ചു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *