കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് തിരിച്ചടി. അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47,35,000 രൂപ തിരികെ നൽകണമെന്നും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് കെ.എം. ഷാജി ഫയൽ ചെയ്ത് ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. ബാങ്ക് ഗാരണ്ടിയുടെ പുറത്ത് പണം വിട്ടുനൽകാനാണ് ഉത്തരവ്.

സിപിഎം പ്രവർത്തകന്റെ പരാതിയിലാണ് കെ.എം ഷാജിക്കെതിരേ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഷാജിക്കെതിരായ ഇ കേസിന്റെ തുടർ നടപടികൾ പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പിടിച്ചെടുത്ത പണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെ.എം ഷാജി ഹർജി നൽകിയത്.

