മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (35) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 5-)o തീയതി ഉച്ചയോടു കൂടി ബൈക്കിൽ എത്തിയ ഇയാൾ ചോറ്റി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിന്റെ മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന 10 കിലോയോളം കൊക്കോ കുരു മോഷ്ടിച്ചുകൊണ്ട്
കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിന് കണ്ടെത്തി ഇയാളെ പിടികൂടുകയായിരുന്നു.
മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച് .ഓ ഷൈൻ കുമാർ എ, എസ്.ഐ വിക്രമൻ നായർ, എ.എസ്.ഐ മനോജ് കെ.ജി, സി.പി.ഓ റഫീക്ക്, രാജപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
There is no ads to display, Please add some