കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് ഷിയാസിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം മാത്രമാണ് നൽകിയതെന്നും ഷിയാസ് പോലീസിന് മൊഴി നൽകി. ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമാണ് ഷിയാസിന്റെ മൊഴി. എന്നാൽ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നൽകി 2021 മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും രണ്ടുതവണ ഗർഭചിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
There is no ads to display, Please add some