കൊച്ചി: എറണാകുളത്ത് കാണ്‍ഗ്രസ് കോൺഗ്രസ് നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളാണ് മരിച്ചത്.
ആലുവ മഹനാമി ഹോട്ടലിലാണ് സംഭവം. അന്വേഷിച്ച് എത്തിയ സുഹൃത്താണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെയും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്നു പകല്‍ 12.30 നാണ് ഹോട്ടലില്‍ മുറി എടുത്തത്. പോലീസെത്തി മുറി പരിശോധിച്ചു. മുറിയില്‍ നിന്ന് ബാഗും മൊബെലും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.
There is no ads to display, Please add some