സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അധ്യാപകൻ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.

കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കുന്നതിനും മേളയുടെ സുഗമമായ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതിനുമായി ബോധപൂർവമായ നീക്കം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കായികമേളയുടെ സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഇടപെടലുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. കോഴിക്കോട് എൻഐടി മൈതാനത്ത് നടക്കുന്ന കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *