കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 145 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 14450 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. പവന്റെ വില 1,160 രൂപ വര്‍ധിച്ച് 1,15,600 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ്-ഇറാന് കരാറുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഇന്ന് വലിയ രീതിയില്‍ സ്വാധീനിച്ചത്.

