സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,15,160 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,395 രൂപയായി. ഇന്നലെ 1,14,560 രൂപയായിരുന്നു പവന്‍ വില.തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്.

അവസാന മൂന്ന് വ്യാപാര ദിവസത്തില്‍ സ്വര്‍ണവിലയിലുണ്ടായത് പവന് 4480 രൂപയുടെ ഇടിവായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയതോടെ കഴിഞ്ഞയാഴ്ച രാജ്യത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *