മനുഷ്യന്റെ ശരീരത്തിന്റെ ഏതാണ്ട് 50 മുതൽ 60 ശതമാനം വരെ ജലാംശമാണ്. കോശങ്ങളുടെ പ്രവർത്തനം, താപനില നിയന്ത്രണം, പോഷകങ്ങളുടെ വിതരണം, മാലിന്യ നിർമ്മാർജ്ജനം എന്നിവയ്ക്ക് ശരീരത്തിൽ ജലം അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ദിവസവും ഏഴ് മുതൽ എട്ട് ​ഗ്ലാസ് വരെ വെള്ളം കുടിക്കണം. എന്നാൽ വെള്ളം കുടിക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുക.

വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാനും നിർജ്ജലീകരണം എന്ന അവസ്ഥയിലേക്ക് തള്ളിവിടാനും കാരണമാകും. നിർജ്ജലീകരണം കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകാം. ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ അപടത്തിലാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ദാഹം എന്നത് ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ മറ്റ് ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണെന്ന് വിദ​ഗ്ധർ പറയുന്നു.

നിർജ്ജലീകരണം വേനൽക്കാലത്ത്വേനൽക്കാലത്ത് നിർജ്ജലീകരണം വളരെ സാധാരണ ആരോ​ഗ്യപ്രശ്നമാണ്. കഠിനമായ ചൂടിനെ തുടർന്ന് ശരീരം വിയർക്കുന്നതു മൂലം ശരീരത്തിൽ നിന്നും വലിയ അളവിൽ ജലാംശം നഷ്ടപ്പെടാനും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്യുന്നു. ഇത് ശാരീരിക പ്രവർത്തനങ്ങളെയും ആന്തരിക അവയവങ്ങളെയും ബാധിക്കുന്നു.

പ്രാരംഭ ഘട്ടത്തിൽ നിർജ്ജലീകരണം നേരിയതോ മിതമായതോ ആകാം, ഓറൽ റീഹൈഡ്രേഷൻ വഴി ഇത് പഴയപടിയാക്കാൻ സാധിക്കും. എന്നാൽ, മുന്നറിയിപ്പ് സൂചനകൾ അവഗണിക്കുന്നത് സാഹചര്യം വഷളാകാനും ഗുരുതര നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യാം.ഇത് വൃക്ക സംബന്ധമായ പ്രവർത്തനം നിലയ്ക്കൽ, സെൻസോറിയത്തിലെ മാറ്റങ്ങൾ, ഡെലിറിയം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, മാത്രമല്ല അടിയന്തിര ചികിത്സ ആവശ്യമായി വരികയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *