അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മല്‍ ബബിലേഷി ന്റെയും ദീഷ്ണയുടെയും ഏക മകന്‍ ആര്യന്‍ ആണ് മരിച്ചത്. കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.

അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *