ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 9ാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ 6 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 6 വിക്കറ്റിന് 210 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റിന് 204 റൺസാണ് നേടാനായത്. രാജസ്ഥാനായി അവസാന ഓവർ എറിഞ്ഞ തുഷാർ ദേശ്പാണ്ഡെയുടെ ബൗളിങ്ങാണ് ടീമിന് ത്രില്ലിങ് ജയമൊരുക്കിയത്. ഗുജറാത്തിന് തുടർച്ചയായ രണ്ടാം തോൽവി നേരിട്ടപ്പോൾ രാജസ്ഥാൻ രണ്ടാം ജയമാണ് നേടിയെടുത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും ചേർന്ന് നൽകിയത്. ഒന്നാം വിക്കറ്റിൽ 70 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം വെെഭവ് സൂര്യവംശി പുറത്തായി. 18 പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 31 റൺസെടുത്ത വെെഭവിനെ റാഷിദ് ഖാനാണ് മടക്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ യശ്വസി ജയ്സ്വാളും ദ്രുവ് ജുറേലും ചേർന്ന് റൺസുയർത്തി.

36 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 55 റൺസാണ് ജയ്സ്വാൾ നേടിയത്. കഗിസോ റബാഡ ജയ്സ്വാളിനെ ക്ലീൻബൗൾഡാക്കുകയായിരുന്നു. എന്നാൽ മധ്യനിരയിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താൻ രാജസ്ഥാന് സാധിക്കാതെ പോയി. ക്യാപ്റ്റൻ റിയാൻ പരാഗ് സിക്സറിലൂടെയാണ് തുടങ്ങിയത്. നാല് പന്തിൽ 8 റൺസെടുത്ത പരാഗിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *