കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം. കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളിയിൽ ടൗണിൽ നിന്നും അമിത വേഗതയിൽ എത്തിയ കാർ റാണി ആശുപത്രിക്ക് സമീപം മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

