പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ബൈക്ക് മതിലിൽ ഇടിച്ച് കൂടല്ലൂർ സ്വദേശി ആദിത്യൻ ജോമോന് (21) പരുക്കേറ്റു. ഉച്ചയ്ക്ക് മാറിടം ഭാഗത്ത് വച്ചായിരുന്നു അപകടം. പ്രവിത്താനത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കൊല്ലപ്പള്ളി സ്വദേശി അഭിജിത്തിന് (21) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

