കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇടച്ചോറ്റിയിൽ സ്വകാര്യ സ്കൂൾ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. എതിർ ദിശയിൽ എത്തിയ മാരുതി സ്വിഫ്റ്റ് കാർ സ്കൂൾ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

