സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി നവ്യ നായര്‍ പങ്കുവച്ച വിഡിയോ. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കവെ തന്റെ കണ്ണിലുടക്കിയൊരു കാഴ്ചയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. കാറിന് മുന്നിലൂടെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചു പോവുകയായിരുന്ന രണ്ട് പേരുടെ വിഡിയോയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.

ബൈക്ക് യാത്രക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് അവരുടെ ഇരിപ്പില്‍ നിന്നും വിലയിരുത്തപ്പെടുന്നത്. പുറകിലിരിക്കുന്നയാള്‍ ഒരു വശത്തേക്കും വണ്ടിയോടിച്ചിരുന്നയാള്‍ മറുവശത്തേക്കും ചെരിഞ്ഞിരുന്നാണ് യാത്ര ചെയ്യുന്നത്. വണ്ടി നിയന്ത്രിക്കാന്‍ സാധിക്കാതെ വഴിയരികില്‍ നിര്‍ത്തുന്നതും കാണാം. ഇവരില്‍ ആരാണ് വണ്ടിയോടിക്കുന്നത് എന്ന് വിഡിയോയില്‍ നവ്യയും സംഘവും ചോദിക്കുന്നുണ്ട്.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ‘ആദ്യം അവര്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തട്ടെ ആര് വണ്ടി ഓടിക്കണം എന്ന്, എംവിഡിയുംയും ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അറിയിക്കുന്നു, ഒരാള്‍ ഇടതുപക്ഷവും മറ്റെയാള്‍ വലതുപക്ഷവും ആണ്. ഇലക്ഷനൊക്കെയല്ലേ പുള്ളേ’ എന്നാണ് ചിലര്‍ പറയുന്നത്.

‘ഇവന്മാര് വണ്ടികൊണ്ടുപോകുന്നതല്ല,വണ്ടി ഇവന്മാരെയും കൊണ്ട് പോകുന്നതാണെന്ന് തോന്നുന്നു, എന്തിനാണ് മിഷ്ട്ടര്‍ കളിയാക്കുന്നത്. ഞമ്മള്‍ക്കു രണ്ടു പേര്‍ക്കും കൂടി ഒറ്റ ലൈസന്‍സ് ആണ് ഹേയ്, ആരാണ് ആ വണ്ടി ഓടിച്ചത്… ഇപ്പോഴും ചുരുള്‍ അഴിയാതെ ആ രഹസ്യം, ബീവറേജില്‍ കൊടുത്ത പൈസ മുതലായവര്‍’ എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *