മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. തന്റെ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, സന്തോഷകരമായ കാഴ്ച’ എന്നായിരുന്നു ചിത്രത്തിനു അദ്ദേഹം നൽകിയ അടിക്കുറിപ്പ്.

കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരെ ചിത്രങ്ങളിൽ കാണാം. മൂന്നു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന മനോജിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം.

ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്ക് യാത്ര നടത്തും. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള രസകരമായ വിഡിയോയും മനോജ് കെ ജയൻ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *