കാഞ്ഞിരപ്പള്ളി: വികലമായ വിദ്യാഭ്യാസ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക,ഉച്ചഭക്ഷണം തുകയിലെ അപര്യാപ്തത പരിഹരിക്കുക, വിദ്യാഭ്യാസ രംഗത്തെ പരീക്ഷണ പരിഷ്കരണങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സന്ദേശയാത്രയ്ക്ക് പേട്ടകവലയിൽ സ്വീകരണം നൽകി.

ജില്ലാ ട്രഷറർ ടോമി ജേക്കബിൻ്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എ.സലീം ഉദ്ഘാടനം ചെയ്തു .ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി ആമുഖപ്രഭാഷണം നടത്തി.വിദ്യാഭ്യാസ രംഗത്ത് സർക്കാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കി അധ്യാപകരുടെ ജോലിയും പൊതു വിദ്യാഭ്യാസ മേഖലയിലെ ആശങ്കകളും അകറ്റണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് ആർ. രാജേഷ്, യോഗേഷ് ജോസഫ്,മനോജ് വി.പോൾ, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.വി.ഷാജിമോൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡാനി ജോസ് മുൻ സംസ്ഥാന ട്രഷറർ സന്തോഷ് കുമാർ, നാസർ മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *