കാഞ്ഞിരപ്പള്ളി:വോട്ടുകൊള്ളക്കാരിൽ നിന്നും രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രതിഷേധ പ്രചരണത്തിൻ്റെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും ജാഥ ക്യാപ്റ്റനുമായഷനാജ്ലത്തീഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രചരണ പദയാത്ര നടത്തി.

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ ജാഥകാപ്റ്റൻഷനാജ് ലത്തീഫിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു സംസാരിച്ചു.

ഒന്നാം മൈൽ ആനിത്തോട്ടം ജംഗ്ഷനിൽ നിന്നും ആരഭിച്ച പദയാത്ര തോട്ടു മുഖം ,കോവിൽക്കടവ്, പാറക്കടവ്, കൊടുവന്താനം, പേട്ട സ്ക്കുൾ ജംഗ്ഷൻ.പട്ടിമറ്റം അമാൻനഗർ, പട്ടിമറ്റം പുഞ്ചിരിക്കവല, പട്ടിമറ്റം ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വമ്പിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന് നടന്ന പദയാത്രപൂതക്കുഴി റാണി ആശുപത്രിപടിക്കൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സമാപിച്ചു.

വിവിധ സ്ഥലങ്ങളിൽ നടന്ന കോർണർ യോഗങ്ങളിൽ എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അലി അക്ബർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിഎസ് അഷറഫ്, പഞ്ചായത്ത് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സിയാജ് വട്ടകപ്പാറ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വൈകുന്നേരം ഏഴ്മണിക്ക് കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളിപഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡൻ്റ് എംബി ഷിബിഖാൻ്റെ അധ്യക്ഷതയിൽ എസ്ഡിപിഐ കോട്ടയം ജില്ലാ ജനറൽസെക്രട്ടറി നിസാം ഇത്തിപ്പുഴ സമ്മേളനം ഉൽഘാടനം ചെയ്തു വിഷയാവതരണം നടത്തി. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും ഭരണഘടനയെ അട്ടിമറിച്ച് രാജ്യം ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൽ വെമ്പൽ കൊള്ളുന്ന രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സർക്കാറിൻ്റെ തെറ്റായ നിലാപാടിനെ സംബസിച്ച് വിശദമായി സംസാരിച്ചു.

ജില്ലാ കമ്മിറ്റിയംഗം അലി അക്ബർ, മണ്ഡലം പ്രസിഡൻ്റ് വിഎസ് അഷറഫ്, മുഹമ്മദ് നൂഹ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി സിയാജ് വട്ടകപ്പാറ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *