കോട്ടയം: മലപ്പുറം പരാമർശത്തിന് പിന്നാലെ വീണ്ടും വർഗീയ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഒരു ഈഴവനെ മാത്രമേ കാണുകയുള്ളുവെന്നും ബാക്കി എല്ലാവരും കുരിശിന്റെ വഴിയിലാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കുരിശിന്റെ വഴിയിലുള്ളവർക്കേ ഇവിടെ രക്ഷയുള്ളൂ എന്നും വെള്ളപ്പാള്ളി കൂട്ടിച്ചേർത്തു.വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകാർ കേരളത്തിന്റെ സമ്പത്ത് മൊത്തം കൊണ്ടുപോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ് പി.ജെ ജോസഫിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അൽഫോൻസ് കണ്ണന്താനം ക്രിസ്ത്യാനികൾക്ക് നിരവധി കോളജുകൾക്ക് അനുവാദം കൊടുക്കാത്തത് അദ്ദേഹത്തെ ഉദ്ധരിച്ച് വെള്ളാപ്പളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *