കാഞ്ഞിരപ്പള്ളി: ‘വാഹന യാത്രക്കാരുടെ ശ്രെദ്ധക്ക് റോഡിനു നടുവിൽ കുഴിയുണ്ട് സൂക്ഷിക്കുക’.. അപകട മുന്നറിയിപ്പുകൾക്കൊപ്പം ഇനി മുതൽ ഇത്തരത്തിൽ ഒരു ബോർഡ് കൂടി സ്ഥാപിച്ചാൽ നന്ന്. കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട കവല മുതൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷൻ വരെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുഴികളാണുള്ളത്. ചെറുതും വലുതുമായ ഈ കുഴികളിൽ മഴവെള്ളം കൂടി നിറയുമ്പോൾ അപകട സാധ്യത ഏറുന്നു.
പൂതക്കുഴിയ്ക്കും 26 മൈൽ ജംഗ്ഷനിമിടയിൽ റോഡിന്റെ മധ്യഭാഗത്ത് വളവിൽ രൂപപ്പെട്ട കുഴി യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയാണ്.കാഞ്ഞിരപ്പള്ളി പേട്ട ജംഗ്ഷനിൽ വാട്ടർ അതോറിറ്റി റോഡ് വെട്ടിളിച്ചപ്പോൾ രൂപപ്പട്ട കുഴി നാട്ടുകാരുടെ ‘കണ്ണിൽ പൊടി’ യിടാൻ വേണ്ടി മാത്രം മൂടി. ജനങളുടെ ജീവനുഭീഷണിയാകുന്ന ഇത്തരം കുഴികൾ അതിവേഗം മൂടണമെന്ന് ആവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.