പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ രംഗത്ത്.ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി.

സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട് ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത് സെഡേഷൻ നൽകി അതിനിടയിൽ പൂച്ച ചത്തു എന്ന് അറിയിച്ചു ആരോഗ്യവാനായിരുന്നു പൂച്ചയെന്നും നാദിർഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *