വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറ-ത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണി-യിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ വിദേ-ശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി ഒറ്റയ്ക്കായി-രുന്നു താമസം.

തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിലാണ് മേരിക്കുട്ടി രാത്രി താമസിക്കാറ്. പുലർച്ചെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു പതിവ്. മേരിക്കുട്ടിയെ കാ-ണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മഴവെ-ള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഴവെള്ള സംഭരണിയോട് ചേർന്ന് ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്. വെള്ളമെടുക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊ ലീസ് മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധു-ക്കൾക്ക് വിട്ട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *