കായികപരിശോധനയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയപല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
മറ്റെല്ലാ യോഗ്യതകളുണ്ടെങ്കിലും ഉന്തിയപല്ലിന്റെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതതു വകുപ്പുകളിൽ ഇതുസംബന്ധിച്ച് വിശേഷാൽചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതിചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.