സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ടിനാണ് വില്പനക്കെത്തിയത്. വിപണിയിൽ എത്തിയ 24 ലക്ഷം ടിക്കറ്റുകളിൽ 22,70, 700 ടിക്കറ്റുകൾ ഇന്നലെ (ഏപ്രിൽ -23) വൈകീട്ട് നാലു മണിക്കുള്ളിൽ വിറ്റു പോയിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകൾക്കും നൽകുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്.
പതിവുപോലെ വില്പനയിൽ റെക്കോർഡിട്ടിരിക്കുന്നത് പാലക്കാട് ( 4, 87 ,060 ) ജില്ലയാണ്. തിരുവനന്തപുരം (2, 63 , 350), തൃശൂർ (2, 46,290 ) എന്നീ ജില്ലകൾ പിന്നിലായുണ്ട്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും നൽകുന്നുണ്ട്. കൂടാതെ 5000 ൽ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പർ (BR -103) മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.