ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഷൈനിൻ്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രി 10.58-ഓടെയാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്.
ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് കോണിപ്പടി വഴിയിറങ്ങിയോടുന്ന ഷൈനിനെ ദൃശ്യങ്ങളിൽ കാണാം. നടി വിൻ സി അലോഷ്യസ് ഷൈൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചു മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തതിനു പിന്നാലെയാണ് കൊച്ചി സിറ്റി പോലീസ് സംഘം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്.ഷൈൻ താമസിച്ചിരുന്ന 314-ാം റൂമിന്റെ വാതിൽ തുറന്നപ്പോൾ മുന്നിൽ പോലീസിനെ കണ്ടയുടൻ നടൻ ജനൽ വഴി പുറത്തെത്തി ഇറങ്ങിയോടുകയായിരുന്നു എന്നാണ് വിവരം.
There is no ads to display, Please add some