കൂത്തുപറമ്പിൽ അങ്കണവാടി ജീവനക്കാരിക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.

കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണിൽ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്. ആ സമയത്തും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി.

വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. 30 വർഷത്തോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *