എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം നേരിടുന്ന സമയത്താണ് പരാതി. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയിരുന്നു.
There is no ads to display, Please add some