താമരശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം എട്ടിന് വിധി പറയും. ആറു പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യുഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു.
കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാർഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിനു തെളിവാണ്. താമരശേരി നിരവധി കുറ്റകൃത്യങ്ങൾ നടന്ന സ്‌ഥലമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചു.
പ്രയാപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ അഭ്യർഥിച്ചു. 34 ദിവസമായി ജുവനൈൽ ഹോമിൽ കഴിയുകയാണ്. ഇത് അവരുടെ മാനസികാവസ്‌ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം, കുട്ടികളുടെ രക്ഷിതാക്കളെക്കൂടി പ്രതി ചേർക്കണമെന്ന് ഷഹബാസിന്റെ പിതാവ് അബ്ദുറഹ്‌മാൻ ആവശ്യപ്പെട്ടു.
There is no ads to display, Please add some