ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖില്‍ പി ശ്രീനിവാസനാണ് (30) മരിച്ചത്.
ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. കൊടുപ്പുന്നയില്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖില്‍.
പരിക്കേറ്റ അഖിലിനെ ഉടനെ എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
There is no ads to display, Please add some