ഇടുക്കി: മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാൻ പിടിയിൽ. RG വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. 45 ഗ്രാം വീര്യമേറിയ ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു. ‘ആവേശം’,’പൈങ്കിളി’,’സൂക്ഷ്മദര്‍ശിനി’,’രോമാഞ്ചം’ തുടങ്ങിയ സിനിമകളിൽ ജോലി ചെയ്തിട്ടുണ്ട്.
ഇടുക്കി മൂലമറ്റത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വാഗമണ്ണില്‍ പുതിയ സിനിമയുടെ സെറ്റിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് യൂബര്‍ ടാക്സിയിലെത്തിയ രഞ്ജിത്ത് ഗോപിനാഥനെ പിടികൂടുന്നത്. ഇയാളെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.
There is no ads to display, Please add some