കോട്ടയം: കോട്ടയത്ത് രുചിപ്പെരുമയുമായി ഫുഡ് ഫെസ്റ്റ് വീണ്ടും എത്തുന്നു. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മൈതാനത്താണ് ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ട് വരെ ഫുഡ്‌ഫെസ്റ്റ് നടക്കുന്നത്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തുന്ന സ്പർശ് സ്‌കൂളിന്റെ ധനശേഖരണാർത്ഥമാണ് പതിവ് പോലെ ഈ വർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫെബ്രുവരി 26 ന് ഫുഡ്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ശശിതരൂർ എം.പി ഉദ്ഘാടനം ചെയ്യും. 20 ഫുഡ് സ്റ്റാളുകളും, 20 നോൺ ഫുഡ് സ്റ്റാളുകളുമാണ് കോട്ടയം റൗണ്ട് ടേബിളിന്റെ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് ടീയാണ് പ്രധാന സ്‌പോൺസർ. ജെയിൻ യൂണിവേഴ്‌സിറ്റിയും, പുളിമൂട്ടിൽ സിൽക്ക്‌സും സഹ സ്‌പോൺസർമാരാണ്. റൗണ്ട് ടേബിൾ 121 ന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയുടെ 34 ആമത് എഡിഷനാണ് ഇക്കുറി അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

You missed