തിരുവനന്തപുരം : മംഗലപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. പിന്നാലെ പതിനഞ്ചുകാരനെ പൊലീസ് കണ്ടെത്തി. ആറ്റിങ്ങലിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു.
രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. .

